'കല്യാണം പെട്ടെന്ന് ഡിവോഴ്‌സായെന്നുവച്ച്‌ പിറ്റേന്ന് എല്ലാം വിളിച്ച്‌ പറയാന്‍ പറ്റുമോ'; ഗവര്‍ണറെ കണ്ട് പി വി അന്‍വര്‍

  • 08/10/2024

താന്‍ പുറത്തുകൊണ്ടുവന്ന തെളിവുകള്‍ ഗവര്‍ണര്‍ക്ക് കൈമാറിയെന്ന് പി വി അന്‍വര്‍ എംഎല്‍എ. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തു നിന്ന് പുറത്ത് പോയ വോട്ട് ആരുടേതാണെന്നറിയാം. അത് പിന്നീട് പറയാമെന്നും അന്‍വര്‍ പറഞ്ഞു. 

എന്നാല്‍ ആരാണ് വോട്ടുചെയ്തതെന്ന് അറിയാമെങ്കില്‍ ഒളിപ്പിച്ചുവക്കുന്നതെന്തിനെന്ന് മാധ്യമ പ്രവര്‍ത്തകള്‍ ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ; ''ഇത് പിന്നീട് പറയും, വോട്ട് എല്‍ഡിഎഫില്‍ നിന്നല്ല പോയതെന്ന് അവര്‍ പറയട്ടെ, അപ്പോള്‍ ചെയ്ത ആളെ പറയാം, കല്യാണം പെട്ടെന്ന് ഡിവോഴ്‌സായയെന്ന് വെച്ച്‌ പിറ്റേന്ന് എല്ലാം വിളിച്ച്‌ പറയാന്‍ പറ്റുമോയെന്നും'' അന്‍വര്‍ പറഞ്ഞു.

Related News