ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണം, ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

  • 09/10/2024

ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ക്ക് നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്. 

പ്രയാഗ മരട് പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. മരട് പൊലീസ് സ്റ്റേഷനില്‍വെച്ചുതന്നെയോ എറണാകുളം എസിപിയുടെ ഓഫീസിലോ ആവും ചോദ്യംചെയ്യുക. 

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിരുന്നു. കേസില്‍ ഓം പ്രകാശ് ഉള്‍പ്പെടെ മൂന്നുപേരാണ് അറസ്റ്റിലായിട്ടുള്ളത്.

Related News