'ഇതിലും വലുത് കണ്ടിട്ടുണ്ട്', ഗവര്‍ണര്‍ ഭയപ്പെടുത്താന്‍ നോക്കേണ്ട: എം വി ഗോവിന്ദന്‍

  • 11/10/2024

അന്‍വറിനെ നായകനാക്കി വലിയ നാടകം അരങ്ങേറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. അന്‍വറിന്റെ പാര്‍ട്ടി വെറും പ്രഖ്യാപനത്തില്‍ ഒതുങ്ങി. ഉയര്‍ത്തിയ ആരോപണങ്ങളില്‍ ജനങ്ങള്‍ക്ക് വ്യക്തത വന്നു കഴിഞ്ഞു. അമിത സ്വത്ത് സമ്ബാദനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടന്നു വരികയാണ്.

ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍ ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയുമാണ്. അവരാണ് ഇതിന്റെ നേതൃത്വത്തിലിരുന്നുകൊണ്ട് മാര്‍ക്‌സിസ്റ്റുകാര്‍ എഡിജിപിയുമായി പാലം പണിയുന്നു എന്ന് പ്രചരിപ്പിച്ചതെന്നും എം വി ഗോവിന്ദന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

Related News