ശ്രീനാഥ് ഭാസിക്കും പ്രയാഗയ്ക്കുമെതിരെ തെളിവുകളില്ലെന്ന് പൊലീസ്, ചോദ്യം ചെയ്യല്‍ ഇനി ആവശ്യമെങ്കില്‍ മാത്രം

  • 12/10/2024

ഗുണ്ടാനേതാവ് ഓംപ്രകാശ് ഉള്‍പെട്ട ലഹരിക്കേസില്‍ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനുമെതിരെ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ്. ആവശ്യമെങ്കില്‍ മാത്രമേ ഇനിയും താരങ്ങളെ മൊഴിയെടുക്കാൻ വിളിച്ചു വരുത്തൂ. മറ്റ് സിനിമാതാരങ്ങള്‍ ആരും വന്നതായി കണ്ടെത്തിയിട്ടില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണ‌ർ പുട്ട വിമലാദിത്യ അറിയിച്ചു.

ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ലഹരി പാർട്ടിയിയില്‍ പങ്കെടുത്തിട്ടില്ലെന്നും ഓം പ്രകാശുമായി ബന്ധമില്ലെന്നും രണ്ട് താരങ്ങളും മൊഴി നല്‍കിയിരുന്നു. ഓം പ്രകാശിന്റെ മുറിയിലെത്തിയ കുറച്ചു പേരുടെ കൂടി മൊഴിയെടുക്കാനുണ്ട്.

Related News