പൂരം കലക്കല്‍: അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്; അപ്പീല്‍ നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് സുനില്‍ കുമാര്‍

  • 13/10/2024

പൂരം കലക്കല്‍ വിവാദത്തില്‍ എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്ന് ആഭ്യന്തര വകുപ്പ്. സിപിഐ നേതാവും ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയുമായിരുന്ന വിഎസ് സുനില്‍ കുമാര്‍ വിവരാകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്കാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. 

ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ളതിനാല്‍ റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്നാണ് മറുപടി. വിഷയത്തില്‍ തുടരന്വേഷണം നടത്തുന്നുണ്ടെന്നും അപ്പീല്‍ നല്‍കാമെന്നും മറുപടിയില്‍ പറയുന്നു.വിഷയത്തില്‍ അപ്പീല്‍ നല്‍കുന്ന കാര്യം സംഘടനയുമായും നിയമ വിദഗ്ധരുമായും ആലോചിച്ച്‌ തീരുമാനിക്കുമെന്ന് വി എസ് സുനില്‍ കുമാര്‍ അറിയിച്ചു.

Related News