'പറയാത്ത വ്യാഖ്യാനങ്ങള്‍ വേണ്ട, സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണെന്നാണ് പറഞ്ഞത്'; ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

  • 13/10/2024

ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖം സംബന്ധിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു. വിശ്വാസ്യത ഇല്ലെന്ന ഗവര്‍ണറുടെ വാക്കുകളില്‍ മുഖ്യമന്ത്രി പ്രതിഷേധവും രേഖപ്പെടുത്തി. 

അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം സംബന്ധിച്ചാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. രാജ്യവിരുദ്ധ ശക്തികള്‍ സാഹചര്യം മുതലാക്കുന്നതിനെ കുറിച്ചാണു പറഞ്ഞത്. പറയാത്ത വ്യാഖ്യാനങ്ങള്‍ ഗവര്‍ണര്‍ നല്‍കരുത്. മറുപടി നല്‍കാന്‍ കാലതാമസം ഉണ്ടായത് വിവരങ്ങള്‍ ശേഖരിക്കാനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തനിക്കു വിശ്വാസ്യത ഇല്ലെന്ന ഗവര്‍ണറുടെ വാക്കുകളില്‍ കടുത്ത പ്രതിഷേധവും മുഖ്യമന്ത്രി അറിയിച്ചു. കത്തില്‍ ഗവര്‍ണറുടെ അധികാരപരിധി ഓര്‍മപ്പെടുത്തുകയും ചെയ്തു.

Related News