ഒരു പിആര്‍ ഏജൻസിയുടെയും സഹായം വേണ്ടി വന്നിട്ടില്ല, സര്‍ക്കാരിന് ഇൻഫര്‍മേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പുണ്ട്

  • 14/10/2024

പിആർ ഏജൻസി വിവാദത്തില്‍ നിയമസഭയില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പിആർ ഏജൻസിയുടെയും സഹായം ഒരിക്കലും വേണ്ടി വന്നിട്ടില്ലെന്നുെ വാർത്തകളും വിവരങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ സർക്കാരിന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പുണ്ടെന്നും മുഖ്യമന്ത്രി സഭിയില്‍ പറഞ്ഞു. അതിനായി ഒരു പിആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ ദ ഹിന്ദു പ്രതിനിധി അഭിമുഖം നടത്തുന്ന സമയത്ത് പിആർ ഏജൻസി പ്രതിനിധി ഒപ്പം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ ഉത്തരം നല്‍കിയില്ല. മലപ്പുറത്തിനെതിരെ പരാമർശം നടത്തിയിട്ടില്ലെന്നും അദ്ദേഹം നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടില്‍ വ്യക്തമാക്കി.

എ.ഡി.ജി.പിക്കെതിരായ അന്വേഷണ റിപ്പോർട്ടിന്മേലും നിയമസഭയില്‍ സർക്കാർ വ്യക്തമായ മറുപടി നല്‍കിയില്ല. വിഷയത്തില്‍ ഈ മാസം 5ന് ഡിജിപി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെന്നും ഈ റിപ്പോർട്ട് പരിശോധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

Related News