ശബരിമലയില്‍ സ്പോട്ട് ബുക്കിങ് വേണമെന്നതില്‍ ഉറച്ച്‌ സിപിഐ; എല്ലാവര്‍ക്കും ദര്‍ശനം നടത്താൻ അവസരം വേണമെന്ന് ബിനോയ് വിശ്വം

  • 14/10/2024

ശബരിമലയില്‍ സ്പോട്ട് ബുക്കിങ് വേണമെന്നതില്‍ ഉറച്ച്‌ സിപിഐ. വെർച്വല്‍ ക്യു ഏർപ്പാടാക്കുന്നത് തിരക്ക് ഒഴിവാക്കാൻ സഹായിക്കുമെന്നും എന്നാല്‍ ഇത് അറിയാതെയെത്തുന്ന ആളുകള്‍ക്കും ദർശനം നടത്താൻ അവസരം വേണമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ശബരിമലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാൻ ബിജെപി കാത്തിരിക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

ദേവസ്വം മന്ത്രിയെയും സർക്കാരിനെയും വിമർശിച്ച്‌ സിപിഐ മുഖപത്രമായ ജനയുഗം ലേഖനമെഴുതിയിരുന്നു. ശബരിമല വിഷയത്തില്‍ ഒരിക്കല്‍ കൈപൊള്ളിയിട്ടും പഠിച്ചില്ലെന്നും ദർശനത്തിന് സ്പോട്ട് ബുക്കിങ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജനയുഗത്തിലെ ലേഖനത്തിലുള്ളത്. ദുശാഠ്യങ്ങള്‍ ശത്രു വർഗ്ഗത്തിന് ആയുധം ആക്കരുതെന്നും സെൻസിറ്റീവ് ആയ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തില്‍ കൊണ്ടുചാടിക്കുമെന്നും ലേഖനം മുന്നറിയിപ്പും നല്‍കിയിരുന്നു.

Related News