കട ഒഴിയുന്നതിനെച്ചൊല്ലി ബന്ധുവുമായി തര്‍ക്കം; ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച്‌ കടയുടെ അകടത്തിരുന്ന് വ്യാപാരിയുടെ ഭീഷണി

  • 14/10/2024

പത്തനംതിട്ടയില്‍ കട ഒഴിയുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തിനിടെ വ്യാപാരി ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച്‌ ഭീഷണി മുഴക്കി. പെട്രോള്‍ ഒഴിച്ച ശേഷം ഇയാള്‍ കടയുടെ അകത്ത് ഇരിക്കുകയായിരുന്നു. പത്തനംതിട്ട കുന്നന്താനം ആഞ്ഞിലിത്താനത്തായിരുന്നു സംഭവം. സ്റ്റേഷനറി കട നടത്തുന്ന ഉത്തമനാണ് കടയ്ക്കുള്ളില്‍ കയറിയിരുന്നത്.

ജ്യേഷ്ഠന്റെ കട മുറിയിലാണ് ഉത്തമൻ സ്റ്റേഷനറി കട നടത്തുന്നത്. കട ഒഴിയുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഉത്തമൻ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച ശേഷം കടയുടെ അകത്ത് കയറിയിരുന്നു. പിന്നാലെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ഉത്തമന്റെ ബന്ധുക്കളെയും സ്ഥലത്തെത്തിച്ചു. അനുനയിപ്പിക്കാനായി സി.ഐ കടയുടെ അകത്ത് കയറി ഉത്തമനുമായി സംസാരിച്ചു.

പൊലീസിന്റെ അനുനയ ച‍ർച്ചകള്‍ക്കൊടുവില്‍ ഉത്തമനെ പുറത്തിറക്കി. എല്ലാ മാസവും അവസാനത്തെ ദിവസം താൻ കൃത്യമായി വാടക കൊടുക്കാറുണ്ടെന്ന് ഉത്തമൻ പുറത്തിറങ്ങിയ ശേഷം പൊലീസിനോടും നാട്ടുകാരോടും പറ‌ഞ്ഞു.

Related News