സ്വകാര്യ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഗ്യാരണ്ടി സംവിധാനം ഏര്‍പ്പെടുത്താന്‍ ആലോചന

  • 15/07/2020

കുവൈറ്റ് സിറ്റി : സർക്കാർ കരാറുകൾക്ക് സമാനമായി സ്വകാര്യമേഖലയിലും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഗ്യാരണ്ടി സംവിധാനം നടപ്പിലാക്കാൻ പദ്ധതികള്‍ രൂപീകരിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ അറിയിച്ചു . പുതിയ നിര്‍ദ്ദേശ പ്രകാരം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഓരോ ജോലിക്കാരനും 250 ദിനാര്‍ ഡെപ്പോസിറ്റ് നിര്‍ബന്ധമാക്കും. തൊഴിലുടമയോ കമ്പിനിയോ രാജ്യം വിട്ടാലും നിക്ഷേപത്തിന്‍റെ ഗുണഫലം തൊഴിലാളിക്ക് ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു. അതോടപ്പം തൊഴിൽ വകുപ്പിന് ലഭിച്ച പരാതികൾ കമ്മീഷൻ അന്വേഷിക്കുകയും സ്പോൺസറെ വിളിക്കുകയും അദ്ദേഹത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയില്ലെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഏകോപനത്തോടെ കമ്പിനികളുടെ ഫയലുകള്‍ റദ്ദ് ചെയ്യുകയും ക്രിമിനല്‍ കോടതിയിലേക്ക് കേസുകള്‍ റഫര്‍ ചെയ്യുകയും ചെയ്യും . ഇത്തരം നടപടികള്‍ രാജ്യത്ത് തൊഴിൽ സുരക്ഷ കൈവരിക്കുവാനും വിസ ട്രേഡിംഗ് ഇല്ലാതാക്കുവാനും സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കോവിഡിന്‍റെ പാശ്ചാത്തലത്തില്‍ സ്വകാര്യമേഖലയിലെ തൊഴിലാളികളില്‍ നിന്നും വ്യാപക പരാതികളാണ് ഉയര്‍ന്ന് വരുന്നത് . കഴിഞ്ഞ ദിവസങ്ങളില്‍ വന്ന പരാതികളില്‍ ഭൂരിഭാഗവും മാര്‍ച്ച് മാസം മുതല്‍ ശമ്പളം നൽകാത്തതോ നഷ്ടപരിഹാര ഇഷ്യുവുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്ന് മാൻ‌പവർ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

Related News