ശബരിമല സ്പോട്ട് ബുക്കിംഗില്‍ സർക്കാർ ഇളവ് പ്രഖ്യാപിച്ചേക്കും. സ്പോട്ട് ബുക്കിംഗിലെ ഇളവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ പ്രഖ്യാപിക്കാനാണ് സാധ്യത. സ്പോട്ട് ബുക്കിംഗ് വിഷയം സബ് മിഷനായി ഉന്നയിക്കാനാണ് ഭരണപക്ഷത്തിന്‍റെ തീരുമാനം. വിഷയത്തില്‍ ദേവസ്വം പ്രസിഡന്‍റ് ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും.
ഹിന്ദു സംഘടനകള്‍ പ്രത്യക്ഷ സമരം തുടങ്ങിയിട്ടും ശബരിമലയില്‍ സ്പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കുന്നതില്‍ ദേവസ്വം ബോർഡ് ഇതുവരെ വ്യക്തമായ തീരുമാനം പറഞ്ഞിട്ടില്ല. ദുശ്ശാഠ്യം വെടിഞ്ഞ് സ്പോട്ട് ബുക്കിംഗ് ഉടൻ നടപ്പാക്കണമെന്ന് സിപിഐയും ആവശ്യപ്പെട്ടു. സ്പോട്ട് ബുക്കിംഗ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയ്ക്കും ദേവസ്വം ബോർഡ് പ്രസിഡന്‍റിനും കത്ത് നല്‍കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?