വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; 27കാരന് 34 വര്‍ഷം തടവ്, 2.65 ലക്ഷം പിഴ

  • 15/10/2024

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡ‍ിപ്പിച്ച കേസില്‍ യുവാവിന് 34 വർഷം തടവും 2.65 ലക്ഷം രൂപ പിഴയും ശിക്ഷ. പട്ടണക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ തുറവൂർ കുന്നത്തു വീട്ടില്‍ രോഹിത് വിശ്വമിനെയാണ് (27) ചേർത്തല പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. 

2022ലാണ് കേസ് രജിസ്റ്റർ ചെയ്തത്. സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തും മറ്റും വിശ്വാസ്യത ഉണ്ടാക്കിയെടുത്ത യുവാവ്, സംഭവ ദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലെന്നു മനസിലാക്കി അതിക്രമിച്ചു കയറി ബലമായി പീഡിപ്പിച്ചുവെന്നാണ് പരാതി. മറ്റൊരു ദിവസവും ഇയാള്‍ ഇതാവർത്തിച്ചു.

സംഭവങ്ങള്‍ക്ക് ശേഷം കുട്ടി പഠനത്തില്‍ പിന്നാക്കം പോയി. പിന്നീട് കൗണ്‍സിലിങിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. കൗണ്‍സിലിങ് നടത്തിയ അധ്യാപികയാണ് പൊലീസില്‍ വിവരം അറിയിച്ചത്. 

Related News