വിരമിക്കാൻ ഏഴു മാസം ബാക്കി നില്‍ക്കെ ജീവിതം അവസാനിപ്പിച്ച എ ഡി എം നവീൻ ബാബുവിന് കണ്ണൂരിൻ്റെ യാത്രാമൊഴി. ചേതനയറ്റ ശരീരവുമായി നവീൻ ബാബു ജന്മനാട്ടിലേക്ക് മടങ്ങി. കണ്ണൂരിൻ്റെ ഭരണനിർവഹണത്ത് തലപ്പത്തുണ്ടായിരുന്ന നവീൻ ബാബുവിന് സഹപ്രവർത്തകരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.
കണ്ണൂർ ജില്ലാ കലക്ടർ അരുണ്‍ കെ വിജയൻ, കാസർകോട് ജില്ലാ കലക്ടർ കെ ഇമ്ബശേഖർ, സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, മുൻ എംഎല്‍എ ടി വി രാജേഷ്, സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, അസിസ്റ്റന്റ് കലക്ടർ ഗ്രന്ഥേ സായികൃഷ്ണ, എഡിഎം ഇൻ ചാർജ് ശ്രുതി കെ വി, സർവീസ് സംഘടനാ നേതാക്കള്‍ തുടങ്ങിയവർ ആദരാഞ്ജലികള്‍ അർപ്പിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?