പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയാളുടെ താല്‍പ്പര്യത്തിന് വഴങ്ങി പാര്‍ട്ടിയെ ബലി കൊടുക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ഡോ.പി സരിന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്കും കത്തയച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥിത്വം പുനഃപരിശോധിക്കണം, തിരുത്താന്‍ തയ്യാറാകണമെന്ന് സരിന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ പാലക്കാട് തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തില്‍ അല്ല, രാഹുല്‍ ഗാന്ധിയാണ്.
ഇന്ത്യയില്‍ സംഘപരിവാര്‍ വിദ്വേഷ രാഷ്ട്രീയത്തിന്റെ അടിവേരറുക്കാന്‍ ഇറങ്ങി പുറപ്പെട്ട മനുഷ്യനെ കേരളത്തിലെ കോണ്‍ഗ്രസ് തോല്‍പ്പിച്ചു കളയരുത്. പി സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടി എന്നു പറയുന്നത് ചില ആളുകളുടെ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ വഴങ്ങിക്കൊടുത്ത്, തീരുമാനങ്ങളുടെ ബലാബലങ്ങളില്‍ ജയിച്ചു കയറിയാല്‍ പാര്‍ട്ടി വരുതിയിലായി എന്നു കരുതിയവരെ ആരും തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിച്ചേക്കുമെന്ന് ഉള്‍ഭയമുണ്ട്. 2026 ന്റെ സെമിഫൈനലാണ് പാലക്കാട് എന്നൊക്കെ പറയുന്നുണ്ട്. ഞാന്‍ പറയുന്ന ആള്‍, എന്റെ ആള്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന നിര്‍ബന്ധം ഈ പാര്‍ട്ടിയില്‍ വകവെച്ചുകിട്ടുമെന്ന് ഈ പാര്‍ട്ടിയിലെ മുന്‍കാല ബോധ്യങ്ങളില്‍ നിന്നും ചിലര്‍ക്ക് വന്നുവെങ്കില്‍ അതു വകവെച്ചു കൊടുക്കാന്‍ പോയാലുണ്ടാകുന്ന ഭവിഷ്യത്ത് വലുതായിരിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?