കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് പങ്കുണ്ടെന്ന് പി വി അന്‍വര്‍ എംഎല്‍എ. താൻ അറിഞ്ഞ കാര്യങ്ങള്‍ കേരളം ഞെട്ടുന്നതാണ്. കേരളത്തിലെ വിവിധ ജില്ലകളില്‍ പി ശശിക്ക് ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന നിരവധി പെട്രോള്‍ പമ്ബുകളിലും, പുതുതായി നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നതിലും ബിനാമിയായി വലിയ നിക്ഷേപമുണ്ട്. അതിലെ ഒരു ബിനാമിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവെന്ന് പി വി അന്‍വര്‍ ആരോപിച്ചു.
നവീന്‍ ബാബു കൈക്കൂലിക്കാരനാണെന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ, എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ കയറി വന്ന് വെറുതെ ഡയലോഗ് അടിച്ചതല്ല. എഡിഎം നവീന്‍ ബാബു സത്യസന്ധമായി പ്രവര്‍ത്തിച്ചു വന്ന ഉദ്യോഗസ്ഥനാണ്. അദ്ദേഹം ഒരിക്കലും കൈക്കൂലിക്ക് വശംവദനായിട്ടില്ല. കണ്ണൂര്‍ ജില്ലയില്‍ പി ശശിയുടെ അമിതമായ ഇടപെടല്‍ പലപ്പോഴും എഡിഎം എതിര്‍ത്തിട്ടുണ്ട്. പി ശശിയുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബുവെന്ന് പി വി അന്‍വര്‍ പറഞ്ഞു.
സമ്മര്‍ദ്ദത്തിനകത്ത് കണ്ണൂരില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നു വന്നപ്പോഴാണ് നവീന്‍ ബാബു സ്വന്തം ജില്ലയിലേക്ക് മാറ്റം ചോദിക്കുന്നത്. ഇങ്ങനെ മാറി പോകുന്ന ഘട്ടത്തിലാണ് ഇവനൊരു പണി കൊടുക്കണം എന്ന് പി ശശി ആലോചിച്ചത്. ഇയാള്‍ വലിയ അഴിമതിക്കാരനാണെന്ന് പൊതുസമൂഹത്തിന് മുന്നില്‍ അറിയപ്പെടട്ടെ എന്ന ലക്ഷ്യത്തോടെ പി ശശി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ യാത്രയയപ്പ് വേദിയിലേക്ക് പറഞ്ഞു വിടുകയായിരുന്നുവെന്ന് അന്‍വര്‍ കുറ്റപ്പെടുത്തി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?