പ്രിയങ്കയെ നേരിടാൻ വയനാട്ടില്‍ ഖുശ്ബു വരുമോ? ബിജെപിയുടെ അന്തിമപട്ടികയില്‍ താരസുന്ദരിയും

  • 17/10/2024

വയനാട് ലോകസഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയായി ഖുശ്ബു എത്തിയേക്കുമെന്ന് റിപ്പോർട്ടുകള്‍. യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയോട് എതിരിടാൻ താരത്തെ ഇറക്കാനാണ് ബിജെപി നീക്കം. ബിജെപിയുടെ അന്തിമപട്ടികയില്‍ താരം ഇടംപിടിച്ചതായാണ് വിവരം.

തൃശൂരിന് സമാനമായ രീതിയില്‍ സിനിമാ താരത്തെ മത്സരിപ്പിക്കുന്നതില്‍ സംസ്ഥാന ഘടകത്തോട് കേന്ദ്രനേതൃത്വം അഭിപ്രായം ആരാഞ്ഞു. എന്നാല്‍ തെര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ല എന്നാണ് ഒരു മാധ്യമത്തോട് ഖുശ്ബു പ്രതികരിച്ചത്. നാലുവർഷം മുൻപാണ് ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്നത്. നിലവില്‍ ബിജെപി തമിഴ്നാട് ഘടകത്തിന്റെ ഭാഗമായാണ് ഖുശ്ബു പ്രവർത്തിക്കുന്നത്.

രാഹുല്‍ ഗാന്ധി മണ്ഡലമൊഴിഞ്ഞ സാഹചര്യത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയാണു കോണ്‍ഗ്രസിനായി മത്സരിക്കുന്നത്. സിപിഐ നേതാവ് സത്യൻ മൊകേരിയാണ് ഇടതു സ്ഥാനാർഥി.

Related News