രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്; സ്വീകരിച്ച്‌ പ്രവര്‍ത്തകര്‍, റോഡ് ഷോ

  • 17/10/2024

കോണ്‍ഗ്രസ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട്ടേയ്ക്ക് വരവേറ്റ് പ്രവർത്തകർ. ഡിസിസി ഓഫീസിനു മുന്നില്‍ രാഹുലിനെ സ്വീകരിക്കാൻ പ്രവർത്തകർ കൂട്ടത്തോടെ എത്തി. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഷാഫി പറമ്ബില്‍ എംപി അടക്കമുള്ളവരും സ്വീകരിക്കാനുണ്ടായിരുന്നു. 

സ്വീകരണത്തിനു ശേഷം റോഡ് ഷോയും അരങ്ങേറി. തുറന്ന ജീപ്പിലായിരുന്നു റോഡ് ഷോ. കോണ്‍ഗ്രസ് നേതാവായിരുന്ന പി സരിൻ ഉന്നയിച്ച ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടയിലായിരുന്നു വൈകീട്ടോടെ രാഹുല്‍ പാലക്കാട്ടെത്തിയത്. 

Related News