അലൻ വാക്കര്‍ ഷോയ്ക്കിടെ കൊച്ചിയിലെ സ്മാര്‍‍ട്ട് ഫോണ്‍ മോഷണം; 3 പേര്‍ ഡല്‍ഹിയില്‍ പിടിയില്‍

  • 17/10/2024

അലൻ വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയ സംഭവത്തില്‍ 3 പേർ ഡല്‍ഹിയില്‍ പിടിയില്‍. ഇവരില്‍ നിന്നു 20 മൊബൈല്‍ ഫോണുകളും കണ്ടെത്തി. കൊച്ചി ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടില്‍ നടന്ന ഷോക്കിടെ ഐ ഫോണ്‍ ഉള്‍പ്പെടെയുള്ള 39 ഫോണുകളാണ് മോഷണം പോയത്. 

പതിനായിരക്കണക്കിനു പേർ പങ്കെടുത്ത മെഗാ ഡിജെ ഷോക്കിടെയാണ് സംഭവം. കൃത്യമായ ആസൂത്രണത്തോടെ കാണികള്‍ക്കിടയിലേക്ക് നുഴഞ്ഞു കയറിയ സംഘം ചടുല താളത്തില്‍ നൃത്തം ചവിട്ടുന്നവരുടെ ശ്രദ്ധ തെറ്റുന്നത് നോക്കി നിന്നാണ് മൊബൈല്‍ കവർന്നുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. മുൻനിരയില്‍ 6000 രൂപയുടെ വിഐപി ടിക്കറ്റെടുത്തവരുടെ മൊബൈല്‍ ഫോണുകളാണ് മോഷണം പോയത്. 

Related News