ചൊക്രമുടി കയ്യേറ്റത്തില്‍ മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ദേവികുളം മുൻ തഹസില്‍ദാർ ഡി അജയൻ, ഡെപ്യൂട്ടി തഹസില്‍ദാർ ബിജു മാത്യു, ബൈസണ്‍വാലി വില്ലേജ് ഓഫീസർ എംഎം സിദ്ദിഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
പരിശോധന നടത്താതെ ചൊക്രമുടിയില്‍ നിർമാണാനുമതി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നിരാക്ഷേപ പത്രം നല്‍കിയപ്പോള്‍ പട്ടയത്തിൻ്റെ ആധികാരികതയും നിബന്ധനകളും പാലിച്ചിട്ടില്ല. ദുരന്തനിവാരണ നിയമപ്രകാരമുളള ഉത്തരവുകളുണ്ടോയെന്നും പരിശോധിച്ചില്ലെന്നും കണ്ടെത്തി. ദേവികുളം സബ് കലക്ടറുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?