തോര്‍ത്തു കൊണ്ട് കഴുത്തില്‍ വരിഞ്ഞു മുറുക്കി; മദ്യലഹരിയില്‍ മകൻ അച്ഛനെ വെട്ടിക്കൊന്നു

  • 19/10/2024

കൊട്ടാരക്കരയില്‍ മദ്യ ലഹരിയില്‍ മകൻ അച്ഛനെ കൊലപ്പെടുത്തി. തൃക്കണ്ണമംങ്കല്‍ സ്വദേശി തങ്കപ്പൻ ആചാരിയാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ തങ്കപ്പൻ ആചാരിയുടെ കഴുത്തില്‍ തോർത്തും മുറുക്കിയിരുന്നു. മകൻ അജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. അജിത്ത് ഭാര്യയുമായി പിരിഞ്ഞ് അ‍ച്ഛന്റെ ഒപ്പമായിരുന്നു താമസം. ഇയാള്‍ സ്ഥിരം മദ്യപാനിയാണ്. 

അച്ഛനെ കൊലപ്പെടുത്തിയെന്ന് അജിത്ത് ഒരു സുഹൃത്തിനെ ഫോണിലൂടെ വിളിച്ചു പറയുകയായിരുന്നു. പിന്നാലെ കൊട്ടാരക്കര പൊലീസ് സംഭവ സ്ഥലത്തെത്തി അജിത്തിനെ കസ്റ്റഡിയിലെടുത്തു. വെറ്റേട്ട നിലയിലായിരുന്നു മൃതദേഹം. കഴുത്തില്‍ തോർത്ത് വരിഞ്ഞ് മുറുക്കിയിരുന്നു. ശ്വാസം മുട്ടിച്ച ശേഷം വെട്ടി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.

റിട്ടയേർഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ് തങ്കപ്പൻ ആചാരി. 81 വയസായിരുന്നു. മകൻ്റെ മദ്യപാനത്തെ അച്ഛൻ എതിർത്തിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

Related News