വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം; അമ്മയും മകനും മരിച്ച നിലയില്‍

  • 19/10/2024

പൊറത്തിശ്ശേരിയില്‍ വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. പൊറത്തിശ്ശേരി വീ-വണ്‍ നഗറില്‍ നാട്ടുവള്ളി വീട്ടില്‍ പരേതനായ ശശിധരന്റെ ഭാര്യ മാലതിമേനോന്‍ (74), മകന്‍ സുജിത്ത് (44) എന്നിവരാണ് മരിച്ചത്.

അയല്‍വാസികള്‍ക്ക് പരിസരത്ത് നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് ഹാളില്‍ രണ്ട് പേരും മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. വളര്‍ത്തുനായയും അകത്ത് ഉണ്ടായിരുന്നു.

വിവരമറിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് സംഘം മുന്‍വാതിലിന്റെ പൂട്ട് തുറന്ന് അകത്ത് കയറുകയായിരുന്നു. വീട് ജപ്തി നടപടിയിലാണെന്നും സാമ്ബത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നതായും അയല്‍വാസികള്‍ പറഞ്ഞു. ഇരിങ്ങാലക്കുട പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Related News