'സരിന്‍ പോയാല്‍ ഒരു പ്രാണി പോയപോലെ; അദ്ദേഹത്തെ മുന്‍നിര്‍ത്തിയാണല്ലോ കോണ്‍ഗ്രസ് ജയിക്കാറ്'; പരിഹസിച്ച്‌ കെ സുധാകരന്‍

  • 19/10/2024

സരിന്‍ പാര്‍ട്ടിയില്‍ നിന്ന് പോയതില്‍ പ്രാണി പോയ നഷ്ടം പോലും തങ്ങള്‍ക്ക് ഉണ്ടാക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സരിനെ മുന്‍നിര്‍ത്തിയല്ലേ തെരഞ്ഞെടുപ്പ് നേരിടാറെന്നും സുധാകരന്‍ പരിഹസിച്ചു. 

' അദ്ദേഹത്തെ മുന്‍ നിര്‍ത്തിയാണല്ലോ കോണ്‍ഗ്രസ് ജയിക്കാറ്. പ്രാണി പോയ നഷ്ടവും ഞങ്ങക്ക് ഉണ്ടാകില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ഇടതുപക്ഷത്തേക്കല്ലേ കൊണ്ടുപോയത്. സിപിഎം എന്താ ചിഹ്നം കൊടുക്കാത്തത്. ആര്‍ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. കോണ്‍ഗ്രസിനകത്തു നിന്ന് ഇങ്ങനെ എത്രയോ ആളുകള്‍ കൊഴിഞ്ഞുപോകാറുണ്ട്.

അതൊന്നും കോണ്‍ഗ്രസ് പോലെ മലപോലുള്ള ഒരു പാര്‍ട്ടിയെ ഒരുതരത്തിലും ഏശില്ല. ടിക്കറ്റ് കിട്ടാത്തവരെല്ലാം റിബല്‍ ആകുന്നത് നോക്കി നില്‍ക്കുക എന്നല്ലാതെ ഞങ്ങള്‍ക്ക് അതിനൊന്നും മറുപടിയില്ല. അവരെയൊന്നും കണ്ടിട്ടല്ല പാലക്കാട് ജയിച്ചത്. നവീന്‍ സത്യസന്ധനായ വ്യക്തിയാണെന്നും അദ്ദേഹത്തെ സിപിഎം കൊലക്കു കൊടുക്കുകയാണ് ചെയ്തതെന്നും സുധാകരന്‍ പ്രതികരിച്ചു.

Related News