തൊഴിലാളികള്‍ സമരം ചെയ്തു. 12 വിദേശികളെ അറസ്റ്റ് ചെയ്തു.

  • 15/07/2020

കുവൈത്ത് സിറ്റി: നിരവധി മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് അനധികൃതമായി മാൻ‌പവർ വകുപ്പ് ഓഫീസിന് മുന്നില്‍ തടിച്ച് കൂടിയ വിദേശി തൊഴിലാളികള്‍ക്കെതിരെ കേസുടുത്തതായി പ്രാദേശിക പത്രമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു .12 ളം ഈജിപ്ത് സ്വദേശികളെയാണ് അറസ്സ് ചെയ്തുത് വിവിധ കരാറുകളിൽ പ്രവർത്തിക്കുന്ന 60 ളം വിദേശികളാണ് അബു ഫാത്തിറയില്‍ ഒരുമിച്ച് കൂടിയത്. പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ മുബാറക് അൽ കബീർ ഗവർണറേറ്റിലെ ബ്രിഗേഡിയർ ജനറൽ മുബാറക് മര്‍ജി തൊഴിലാളികളുടെ പരാതികള്‍ കേട്ടു . നിയമ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പ് നല്കിയ മുബാറക് മര്‍ജി തൊഴിലാളികള്‍ക്ക് മടങ്ങി പോകുവാന്‍ യാത്ര സൌകര്യവും ഏര്‍പ്പെടുത്തി.

Related News