കാറിടിച്ച വിദ്യാര്‍ഥിയെ അതേ വാഹനത്തില്‍ കൊണ്ടു പോയി, വഴിയില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞു, കുട്ടി ബസില്‍ കയറി വീട്ടിലെത്തി

  • 19/10/2024

റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിയെ കാറിടിച്ചു. തെറിച്ചുവീണ വിദ്യാര്‍ഥിയെ ആശുപത്രിയിലാക്കാമെന്നുപറഞ്ഞ് അതേവാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ച്‌ കാര്‍ യാത്രക്കാര്‍ കടന്നു കളഞ്ഞതായി പരാതി. പരിക്കേറ്റ വിദ്യാര്‍ഥി ബസില്‍ കയറി വീട്ടിലെത്തി. തുടർന്ന് പരിക്കേറ്റ വിദ്യാർഥിയെ വീട്ടുകാര്‍ മണിമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മണിമല സെയിന്റ് ജോര്‍ജസ് ഹൈസ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥി കടയനിക്കാട് സ്വദേശി ജോയല്‍(12) നാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബോണറ്റിനുമുകളിലേക്കാണ് കുട്ടി വീണത്. തലയ്ക്കും കാലിനും കൈക്കും പരിക്കുണ്ട്. നടുവിന് ചതവുണ്ടെന്നും വീട്ടുകാര്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ സ്‌കൂളിന്റെ പടിക്കലുള്ള സീബ്രാലൈന്‍ മുറിച്ചുകടക്കുന്നതിനിടെയാണ് സംഭവം. 

Related News