വയനാട് ദുരന്തം: കടം എഴുതിത്തള്ളാനുള്ള നടപടി 15 ദിവസത്തിനകം വേണമെന്ന് പിഎസി

  • 19/10/2024

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ കടങ്ങള്‍ 15 ദിവസത്തിനകം എഴുതിത്തള്ളുന്നതിന് നടപടി സ്വീകരിക്കണമെന്ന് പാർലമെന്‍റിന്‍റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി നിർദേശം. മത്സ്യബന്ധന മേഖലയില്‍ ബാങ്കുകള്‍ നല്‍കുന്ന വായ്പാ തുക കുറവാണെന്നു വിലയിരുത്തിയ കമ്മിറ്റി മത്സ്യത്തൊഴിലാളികള്‍ക്ക് വായ്പ നിഷേധിക്കാനോ കാലതാമസം വരുത്താനോ പാടില്ലെന്നും നിർദേശിച്ചു. മുദ്ര വായ്പ ലഭിച്ചവരുടെ പട്ടികയും സമൂഹത്തില്‍ വരുത്തിയ ചലനവും സംബന്ധിച്ചു കേസ് സ്റ്റഡി നടത്തണം. 

മുദ്ര വായ്പ നല്‍കുന്നതിനു ദേശീയതലത്തില്‍ ബാങ്കുകള്‍ക്കു ക്വോട്ട നിശ്ചയിച്ചിട്ടുണ്ടെങ്കിലും പരിശോധിക്കാൻ മാർഗങ്ങളില്ല. വായ്പ അർഹതപ്പെട്ടവർക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നു ബാങ്കിങ് മേഖല യോഗത്തില്‍ കമ്മിറ്റി ബാങ്കുകള്‍ക്കു നിർദേശം നല്‍കി. 

Related News