'പത്മനാഭ സ്വാമി ക്ഷേത്രത്തിലെ തളിപ്പാത്രം മോഷ്ടിച്ചത് ഐശ്വര്യം കിട്ടാന്‍'; പ്രതിയുടെ മൊഴി

  • 19/10/2024

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ തളിപ്പാത്രം മോഷ്ടിച്ചത് ഐശ്വര്യം കിട്ടാനെന്ന് പ്രതിയുടെ മൊഴി. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ തളിപ്പാത്രം പൂജിച്ചാല്‍ ഐശ്വര്യം കിട്ടുമെന്ന, ഇന്ത്യയില്‍ ജനിച്ച്‌ ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ ഗണേഷ് ഝായുടെ മൊഴി പൊലീസ് കണക്കിലെടുത്തിട്ടില്ല എന്നാണ് വിവരം. ഗണേഷ് ഝാ അടക്കമുള്ള പ്രതികള്‍ക്ക് പുരാവസ്തുക്കള്‍ വിദേശത്തേയ്ക്ക് കടത്തുന്ന സംഘവുമായി ബന്ധമുണ്ടോ എന്നതടക്കം അന്വേഷിക്കും.

കഴിഞ്ഞ 13ന് രാവിലെയാണ് മോഷണം നടന്നത്. പാല്‍പ്പായസ നിവേദ്യത്തിന് ശേഷമായിരുന്നു അതീവ സുരക്ഷാ മേഖലയില്‍ നിന്ന് ലക്ഷങ്ങള്‍ വില വരുന്ന തളിപ്പാത്രം മോഷണം പോയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സംഭവത്തില്‍ മൂന്ന് സത്രീകള്‍ അടക്കമുള്ള പ്രതികളെ ഹരിയാനയില്‍ നിന്നാണ് പിടികൂടിയത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ ഫോര്‍ട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ച്‌ ചില വിവരങ്ങള്‍ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിപുലമായ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരുടെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഹരിയാനയിലെ ഒരു ഹോട്ടലില്‍ ഉണ്ടെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Related News