നവീന്‍ ബാബുവിന്റെ മരണം: കലക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും; ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് വൈകിയേക്കും

  • 20/10/2024

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കലക്ടറേറ്റിലെത്തിയാകും പൊലീസ് മൊഴിയെടുക്കുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ടൗണ്‍ സിഐ ശ്രീജിത്ത് കോടേരി പറഞ്ഞു. യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തവരുടെ മൊഴിയെടുക്കല്‍ ഇന്നും തുടരും. 

ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനില്‍ നിന്നും വകുപ്പു തല അന്വേഷണത്തിന് നിയോഗിച്ച ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത മൊഴിയെടുത്തിരുന്നു. പി പി ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് താന്‍ ക്ഷണിച്ചിട്ടില്ലെന്നും, ദിവ്യയ്ക്ക് പങ്കെടുക്കാനായി യോഗത്തിന്റെ സമയം മാറ്റിയിട്ടില്ലെന്നും കലക്ടര്‍ മൊഴി നല്‍കിയതായാണ് സൂചന. കലക്ടര്‍ ക്ഷണിച്ചിട്ടാണ് യോഗത്തിനെത്തിയതെന്നാണ് ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

Related News