ചേലക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന പിവി അൻവർ യുഡിഎഫിന് മുന്നില്‍ വെച്ച 'ഡീല്‍' ആവശ്യത്തില്‍ ആശങ്കയില്ലെന്ന് രമ്യ ഹരിദാസ്. പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർഥിയാണ് താൻ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത്. അൻവർ കോണ്‍ഗ്രസിന് മുന്നില്‍ വെച്ച ആവശ്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ആശങ്കയില്ലെന്നും രമ്യ വിശദീകരിച്ചു.
ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിൻവലിച്ച് പ്രഖ്യാപിച്ച എൻ.കെ സുധീറിനെ കോണ്‍ഗ്രസ് പിന്തുണക്കണമെന്ന ആവശ്യമാണ് അനുനയനീക്കത്തിനെത്തിയ യുഡിഎഫിന് മുന്നില്‍ പി.വി അൻവർ വെച്ച ഡീല്‍. വാർത്താ സമ്മേളനത്തിലും അൻവർ ഇതേ ആവശ്യം ആവർത്തിച്ചു. എന്നാല്‍ വിഷയത്തില്‍ ഇതുവരെയും കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?