മ്ലാവിനെ വേട്ടയാടി കറി വച്ചു കഴിച്ചു; നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; ഒളിവില്‍ കഴിഞ്ഞ 50കാരൻ പിടിയില്‍

  • 21/10/2024

മ്ലാവിനെ വേട്ടയാടി കറി വച്ചു കഴിച്ച സംഭവത്തില്‍ 50കാരൻ പിടിയില്‍. സംഭവ ശേഷം ഒളിവില്‍ കഴിഞ്ഞ കുറ്റിച്ചിറ സ്വദേശി തട്ടകം വീട്ടില്‍ ഡേവിസ് (50) ആണ് പിടിയിലായത്. ചാലക്കുടി പോട്ടയിലെ വീട്ടില്‍ നിന്നു മ്ലാവിറച്ചി പിടികൂടിയ സംഭവത്തിലാണ് ഇയാള്‍ പിടിയിലായത്. സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ട് പേർ നേരത്തെ പിടിയിലായിരുന്നു. 

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഡേവിസ്. ആന കൊമ്ബ് മോഷണം, സ്വർണം കവർച്ച തുടങ്ങിയ കേസുകളിലും പ്രതിയാണ്. മുപ്ലിയം ഫോസ്റ്റ് അധികൃതരാണ് ഇയാളെ പിടികൂടിയത്. 

Related News