703 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;മൂന്ന് മരണം

  • 15/07/2020

കുവൈത്ത് സിറ്റി: രാജ്യത്ത് 703 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 56877 പേർക്കാണ് വൈറസ് ബാധിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 434 പേർ കുവൈത്തികളും 269 പേർ വിദേശികളുമാണ്.കഴിഞ്ഞ ദിവസം 4041 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 445184 ആയി ഉയര്‍ന്നു. കോവിഡ് ചികിൽസയിലായിരുന്ന മൂന്നു പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 399 ആയി.സാദ് അല്‍ അബ്ദുള്ള 33 പേര്‍, സബാഹിയ 31 പേര്‍, അര്‍ദിയ 31 പേര്‍,ഒയൂന്‍ 30 പേര്‍, സാല്‍മിയ 25 പേര്‍, തൈമ 25 പേര്‍ എന്നിങ്ങനെയാണ് താമസ സ്ഥലങ്ങളില്‍ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.ഇന്ന് 736 പേരാണു രോഗ മുക്തി നേടിയത്‌. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 46897 ആയി. 9581 പേരാണു ചികിൽസയിൽ കഴിയുന്നത്‌. 146 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നണ്ടന്നും ആരോഗ്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു

Related News