സംസ്ഥാനത്ത് മൂന്ന് മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരെഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്ന് വെല്‍ഫെയർ പാർട്ടി. സംഘ്പരിവാറിനെ പരാജയപ്പെടുത്താനും ഇടതു സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുമാണ് യു.ഡി.എഫിനെ പിന്തുണക്കുന്നതെന്ന് വെല്‍ഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.
സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കുന്ന അപകടകരമായ സമീപനമാണ് ഇടതുപക്ഷം ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും വെല്‍ഫെയർ പാർട്ടി കുറ്റപ്പെടുത്തി. നവംബർ 13 ന് വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടക്കും. നവംബർ 20നാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?