കോവിഡ് പ്രതിസന്ധി; അൽ ദബ്ബാബ സോളാർ പ്ലാന്റ് നിർമ്മാണ പദ്ധതി റദ്ദാക്കുന്നു.

  • 15/07/2020

കുവൈറ്റ് സിറ്റി : കൊറോണ വൈറസ് പാൻഡെമിക് മൂലം കുവൈത്തിലെ അൽ-ദബ്ബാബ സോളാർ പ്ലാന്റ് നിർമ്മിക്കാനുള്ള പദ്ധതികൾ റദ്ദാക്കാൻ കുവൈറ്റ് മന്ത്രിസഭാ തീരുമാനിച്ചു. അൽ-ദബ്ബാബ സോളാർ പ്ലാന്റ് എണ്ണ മേഖലയുടെ 15 ശതമാനം വൈദ്യുതോർജ്ജ ആവശ്യങ്ങളും നിറവേറ്റാൻ ഉതകുന്നതായിരുന്നു, എന്നാൽ കൊറോണ വൈറസിന്റെ വ്യാപനവും ആഗോള എണ്ണ, സാമ്പത്തിക വിപണികളിൽ ഉണ്ടായ ആഘാതവും മൂലം പദ്ധതിയുടെ തീരുമാനങ്ങൾ റദ്ദാക്കാൻ മന്ത്രിസഭ തിങ്കളാഴ്ച തീരുമാനാമെടുത്തു. കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി 2021 ഫെബ്രുവരിയിൽ നിർമ്മാണ പ്രവർത്തനം ആരംഭിക്കാനായിരുന്നു പദ്ധതി. 439 മില്യൺ കുവൈറ്റ് ദിനാർ ആണ് നിർമ്മാണ ചിലവ്. 2030 ഓടെ സൗരോർജ പദ്ധതികൾ വഴി 15 ശതമാനം വൈധ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന ഈ പദ്ധതി കുവൈറ്റ് പെട്രോളിയം കോർപ്പറേഷന് വരും കാലങ്ങളിൽ ആഗോള എണ്ണ വിപണിയിൽ കുവൈത്തിന്റെ സ്ഥാനം നിലനിർത്താൻ പര്യാപ്തമായിരുന്നെന്ന് മന്ത്രിസഭാ പ്രസ്താവനയിൽ പറയുന്നു.

Related News