കുവൈത്ത് സിറ്റി: രാജ്യം സാധാരണ രീതിയിലേക്ക് മടങ്ങി വരുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച അഞ്ചു ഘട്ട പദ്ധതികളിൽ മൂന്നാം ഘട്ടം ജൂലായ് 21 മുതൽ ആരംഭിച്ചേക്കുമെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫർവാനിയയിലെ ലോക്ക്ഡൗൺ, രാജ്യത്തുടനീളമുള്ള ഭാഗിക കർഫ്യൂ തുടങ്ങിയ വിഷയങ്ങളിലും ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമാകുമെന്നാണ് സൂചനകള്‍. നേരത്തെ പ്രഖ്യാപിച്ച സെറ്റ് പ്ലാൻ അനുസരിച്ച് സാധാരണ നിലയിലേക്കുള്ള മൂന്നാം ഘട്ടം ജൂലൈ 15 നായിരുന്നു ആരംഭിക്കേണ്ടിയിരുന്നത് . ഓരോ ഘട്ടവും 21 ദിവസം നീണ്ടുനിൽക്കും. ഒരാഴ്ചത്തെ കാലതാമസത്തോടെ ജൂൺ 30 ന് രണ്ടാം ഘട്ടം ആരംഭിച്ചത്. രാജ്യത്തെ നിലവിലെ രോഗബാധിതരുടെ എണ്ണവും സുഖപ്പെടുന്നവരുടെ എണ്ണവും സംബന്ധിച്ച ആരോഗ്യ സൂചകങ്ങൾ രണ്ടാം ഘട്ടത്തിൽ നിന്ന് മൂന്നാം ഘട്ടത്തിലേക്ക് സുഗമമായി മാറുന്നതിനെ അനുകൂലിക്കുന്നു. മൂന്നാം ഘട്ടത്തിലേക്ക് മാറാനുള്ള മുൻ പദ്ധതിയുടെ ഭാഗമായി എല്ലാ ലോക്ക്ഡൗൺ ഏരിയകളും തുറന്നിരിക്കും. നിലവിൽ ഫർവാനിയ മാത്രമാണ് പൂട്ടിയിട്ടിരിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ രോഗം ബാധിച്ച പാർപ്പിട പ്രദേശങ്ങളുടെ പട്ടികയിൽ ഫർവാനിയ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. ഇത് ഫർവാനിയ ലോക്ക്ഡൗൺ തുറക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും വാര്‍ത്തയില്‍ പറഞ്ഞു. പ്രാരംഭ പദ്ധതി പ്രകാരം മൂന്നാം ഘട്ടത്തിൽ എല്ലാ സർക്കാർ ഓഫീസുകളും 50% ൽ കൂടുതൽ ജീവനക്കാരുമായി പ്രവർത്തിക്കാൻ തുടങ്ങും. ഹോട്ടലുകളും റിസോർട്ടുകളും വീണ്ടും തുറക്കും. അതോടപ്പം ടാക്സികള്‍ പരിമിതമായ രീതിയില്‍ സേവനം ആരംഭിക്കും. തുടക്കത്തില്‍ ഒരു യാത്രക്കാരനെ മാത്രമേ ടാക്സിയില്‍ അനുവദിക്കുകയുള്ളൂ. അതിനിടെ കോവിഡ്-19നെ പ്രതിരോധിക്കുന്നതിനാവശ്യമായ മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ അലംഭാവം കാണിച്ചാൽ രാജ്യത്ത് കോവിഡ്-19 ന്‍റെ രണ്ടാം വരവുണ്ടാകുമെന്നും ആരോഗ്യ അധികൃതര്‍ പൊതുജനത്തിന് മുന്നറിയിപ്പ് നൽകി.പുതിയ കേസുകളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. രോഗം ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ്-19 ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ജാഗ്രതയും മുൻകരുതലും പാലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. പ്രായമായവരെയും മാറാവ്യാധികളുള്ളവരെയും കോവിഡ്-19 ബാധയിൽനിന്നും സംരക്ഷിച്ചു നിർത്തേണ്ടത് വളരെ നിർണായകമായിരിക്കുന്നു.മുമ്പത്തേക്കാളുപരി ജാഗ്രതയും മുൻകരുതലും പാലിക്കേണ്ട സമയമാണിത്. നിയന്ത്രണങ്ങൾ നീക്കിയാലും മുൻകരുതൽ പാലിക്കുന്നതിൽ വീഴ്ച വരുത്താനിടവരുത്തരുത്. വിജയകരമായി നിയന്ത്രണം നീക്കുന്നതിൽ ഓരോരുത്തരുടെയും പങ്ക് നിർണായകമാണ്. രോഗത്തെ തുടച്ചു നീക്കുന്നതിലും നിയന്ത്രണം വിജയകരമായി നീക്കുന്നതിലും ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തം വളരെ പ്രധാനപ്പെട്ടതാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?