കുവൈത്തിൽ നിയമലംഘകർക്കായുള്ള പരിശോധന ശക്തം; നിരവധി പേർ അറസ്റ്റിൽ

  • 22/11/2024


കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദ്ദേശങ്ങൾ പാലിച്ച് രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലുമായി കര്‍ശന സുരക്ഷാ പരിശോധന തുടരുന്നു. 840 ട്രാഫിക് നിയമലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച അഞ്ച് പേര്‍ അറസ്റ്റിലായി. കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് പേര്‍, അറസ്റ്റ് വാറണ്ടുള്ള രണ്ട് പേര്‍, അബോധാവസ്ഥയില്‍ നാല് പേര്‍. സംശയാസ്പദമായ മയക്കുമരുന്ന് കൈവശം വച്ചിരുന്ന ഒരാൾ എന്നിങ്ങനെയും പിടിയിലായി. നിയമപരമായ കേസുകളുമായി ബന്ധപ്പെട്ട് നാല് വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ ട്രാഫിക് നിയമലംഘനങ്ങൾക്ക് 4 വാഹനങ്ങൾ കൂടി കണ്ടുകെട്ടി.

Related News