കുവൈത്തിൽ ബുധനാഴ്ചവരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

  • 22/11/2024


കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന് ഇന്ന് മിതമായ കാലാവസ്ഥയും, ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവുമായിരിക്കുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ്, മണിക്കൂറിൽ 12-38 കി.മീ വേഗതയിൽ വീശാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. രാത്രിയിൽ കാലാവസ്ഥ തണുപ്പുള്ളതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും. വടക്കുപടിഞ്ഞാറൻ കാറ്റ്, നേരിയതോ മിതമായതോ ആയ വേഗതയിൽ, ചിലപ്പോൾ തീരപ്രദേശങ്ങളിൽ സജീവമാകാനും സാധ്യതയുണ്ട്. മണിക്കൂറിൽ 12-40 കി.മീ വേഗതയിൽ വരെ കാറ്റ് വീശിയേക്കാം. ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ബുധനാഴ്ചവരെ മഴ സാധ്യത തുടരും. കുവൈത്ത് ഇൻ്റർനാഷണൽ എയർപോർട്ടിൽ കൂടിയ താപനില 29 ഡിഗ്രിയും കുറഞ്ഞ താപനില 20 ഡിഗ്രിയും ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News