കുവൈത്തിൽ ശൈത്യകാലത്തിന് തുടക്കമാകുന്നു; വെള്ളിയാഴ്ചയോടെ കാലാവസ്ഥാ മാറ്റം

  • 23/11/2024

 


കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ രാജ്യത്തിന്‍റെ കാലാവസ്ഥ പകൽ സമയത്ത് മിതമായതും രാത്രിയിൽ തണുപ്പ് നിറഞ്ഞതായിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധൻ ഇസ റമദാൻ അറിയിച്ചു. ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഡിസംബർ ആറിന് അൽ മുബർഖനിയ സീസൺ ആരംഭിക്കുന്നതിന് മുമ്പ് നവംബർ അവസാനം മുതൽ താപനില ക്രമേണ കുറയും. ശീതകാലം ഔദ്യോഗികമായി ആരംഭിക്കുന്നതോടെ രാജ്യം തണുപ്പേറിയ കാലാവസ്ഥയിലേക്ക് മാറും. അടുത്ത വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കാലാവസ്ഥയില്‍ ഒരു വലിയ മാറ്റം സംഭവിക്കും. ഈ സമയത്ത് താപനില കുറയും. താപനിലയിലെ ഏറ്റവും വലിയ ഇടിവിന്‍റെ തുടക്കമാണിത്. പകൽ സമയത്ത് പരമാവധി താപനില 21 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയും ഏറ്റവും കുറഞ്ഞ താപനില എട്ടിനും 14 നും ഇടയിലുമായിരിക്കും. പ്രാന്തപ്രദേശങ്ങളിൽ ആറ് മുതൽ എട്ട് ഡിഗ്രി വരെയും താപനില താഴും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News