കുവൈത്ത് ടവർ പാർക്ക് വൃത്തിയാക്കാൻ പ്രത്യേക ക്യാമ്പയിൻ

  • 23/11/2024


കുവൈത്ത് സിറ്റി: കുവൈത്ത് എൻവയോൺമെൻ്റ് പ്രൊട്ടക്ഷൻ സൊസൈറ്റി ഇന്ന് ശനിയാഴ്ച കുവൈത്ത് ടവേഴ്സ് ബീച്ച് പാർക്ക് ശുചീകരിക്കാൻ കാമ്പയിൻ സംഘടിപ്പിച്ചു. ജാപ്പനീസ് എംബസി, കുവൈത്ത് ജാപ്പനീസ് അസോസിയേഷൻ, എൻവയോൺമെൻ്റ് പബ്ലിക് അതോറിറ്റി, സയൻ്റിഫിക് സെൻ്റർ എന്നിവയുടെ സഹകരണത്തോടെ സ്കൂൾ വിദ്യാർത്ഥികളുടെയും സർക്കാർ ഏജൻസികളുടെയും സന്നദ്ധപ്രവർത്തകരുടെയും വിപുലമായ പങ്കാളിത്തത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. സമൂഹത്തിൻ്റെ എല്ലാ വിഭാഗങ്ങളിലും മേഖലകളിലും അവബോധവും ശരിയായ പാരിസ്ഥിതിക സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനും പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഒരു കൂട്ടായ സാമൂഹിക ഉത്തരവാദിത്തവും വിശ്വാസവുമാണെന്ന് വ്യക്തമാക്കുന്നതാണ് ക്യാമ്പയിനെന്ന് വൃത്തങ്ങൾ പറഞ്ഞു. കടലാമകളെ വംശനാശ ഭീഷണിയിൽ നിന്ന് സംരക്ഷിക്കാനുള്ള ശ്രമങ്ങൾ കുവൈത്ത് തുടരുകയാണ്. കടലാമകളെ കടൽത്തീരത്തും തുടർന്ന് അറേബ്യൻ ഗൾഫിലെ വെള്ളത്തിലും തുറന്നുവിട്ടു.

Related News