കേടായതും ഉപയോഗിച്ചതുമായ ടയറുകളിൽനിന്നും വരുമാനം കണ്ടെത്താനായി കുവൈറ്റ്

  • 23/11/2024


കുവൈത്ത് സിറ്റി: സാൽമി പ്രദേശത്തും മറ്റും കേടായതും ഉപയോഗിച്ചതുമായ ടയറുകൾ വേഗത്തിൽ സംസ്കരിക്കുന്നതിന് കുവൈത്ത് മുനിസിപ്പാലിറ്റിയെ മന്ത്രിതല സമിതി ചുമതലപ്പെടുത്തി. കേടായതും ഉപയോഗിച്ചതുമായ ടയറുകൾ സംസ്കരിക്കുന്നതിനും പ്രയോജനപ്പെടുത്തുന്നതിനുമുള്ള മാർഗങ്ങളെക്കുറിച്ചുള്ള യോ​ഗം ചർച്ച ചെയ്തു. 2024 ഒക്ടോബർ 20 ന് നടന്ന പബ്ലിക് സർവീസസ് കമ്മിറ്റി യോഗത്തിലുയർന്ന ശുപാർശകൾ അവലോകനം ചെയ്തു. ഈ വിിഷയത്തിലെ കുവൈത്ത് മുനിസിപ്പാലിറ്റിയുടെ കത്തും വിലയിരുത്തി. 

അവയുടെ സ്വഭാവമനുസരിച്ച് കൈകാര്യം ചെയ്യുന്നതിന് ഒരു പ്രത്യേക രീതി ആവശ്യമാണെന്നും അപകടകരമായ മാലിന്യമായി പരി​ഗണിക്കണമെന്നാണ് കത്തിൽ പറഞ്ഞിരുന്നത്. കുവൈത്ത് ടയർ റീസൈക്ലിംഗ് ഫാക്‌ടറീസ് യൂണിയൻ്റെ കത്തും കൗൺസിൽ അവലോകനം ചെയ്തു, സാൽമി പ്രദേശത്തുള്ള കേടുപാടുകൾ സംഭവിച്ചതും ഉപയോഗിച്ചതുമായ ടയറുകൾ നീക്കം ചെയ്യുന്നതിനും കൊണ്ടുപോകുന്നതിനും പുനരുപയോഗം ചെയ്യുന്നതിനുമുള്ള സംരംഭം നടപ്പിലാക്കുന്നതിനുള്ള യൂണിയൻ്റെ ആവശ്യകതകളാണ് കത്തിൽ വ്യക്തമാക്കിയിരുന്നത്.

Related News