കോവിഡ് കാലത്തെ വേതനം നൽകാത്ത സ്ഥാപനങ്ങൾക്ക് ശമ്പള സർട്ടിഫിക്കറ്റ് നൽകില്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവര്‍

  • 16/07/2020

കുവൈറ്റ് സിറ്റി : കോവിഡ് കാലത്തെ ശമ്പളം ജീവനക്കാര്‍ക്ക് നൽകാത്ത സ്ഥാപനങ്ങൾക്ക് ശമ്പള സർട്ടിഫിക്കറ്റ് നൽകില്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവറിന്റെ ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി.കമ്പനികൾ തൊഴിലാളികളിൽ നിന്ന് ശമ്പളം കുറയ്ക്കുന്നത് തൊഴിൽ നിയമത്തിന്റെ ലംഘനമായി തന്നെയാണ് കണക്കാക്കുന്നത്. കോവിഡ്​ സാമ്പത്തിക പ്രതിസന്ധിയിലുള്ള കമ്പനികളും തൊഴിലാളികൾക്ക്​ ശമ്പളം നൽകാൻ ബാധ്യസ്​ഥരാണ്. തൊഴില്‍ നിയമത്തിലെ നിബന്ധനകള്‍ പാലിച്ച്​ തൊഴിൽ കരാർ റദ്ദാക്കാം. എന്നാൽ നിയമപ്രകാരമുള്ള ആനുകൂല്യങ്ങളും മുഴുവന്‍ ശമ്പള കുടിശ്ശികയും കൊടുക്കണം. തൊഴിലാളി രാജ്യത്തിന് പുറത്തായിരിക്കുമ്പോള്‍ ശമ്പളം നല്‍കാന്‍ തൊഴിലുടമക്ക്​ ബാധ്യതയില്ല. പക്ഷേ തൊഴില്‍ റദ്ദാക്കുകയാണെങ്കില്‍ തൊഴില്‍ നിയമവും കരാര്‍ പ്രകാരവുമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കണം. ശമ്പളം നൽകാത്ത കമ്പിനികളെയോ തൊഴിലുടമകളെയോ സർക്കാർ പദ്ധതികളിലും ടെൻഡറുകളിലും പങ്കെടുക്കാൻ അനുവദിക്കുകയോ പുതുക്കാനോ കൈമാറ്റം ചെയ്യാനോ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

Related News