'പ്രവാസികൾ അന്തസ്സും നീതിയും അർഹിക്കുന്നു'; '60 വയസ് നിയമ'ത്തെ വിമർശിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രി

  • 24/11/2024


കുവൈത്ത് സിറ്റി: അറുപത് വയസ് പിന്നിട്ടുള്ള പ്രവാസികളുടെ റെസിഡൻസി പുതുക്കൽ നിയമത്തെ വിമർശിച്ച് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ്. ഇത് രാജ്യത്തിൻ്റെ ചരിത്രത്തിന് കളങ്കമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പ്രവാസികളോട്, പ്രത്യേകിച്ച് പതിറ്റാണ്ടുകളായി കുവൈത്തിൽ കഴിയുന്നവരോട് മാന്യമായി പെരുമാറേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഹവല്ലി മേഖലയിൽ ട്രാഫിക് സുരക്ഷാ കാമ്പയിൻ മേൽനോട്ടം വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുവൈത്തിൽ ജനിച്ചവരോ ജീവിതത്തിൻ്റെ ഭൂരിഭാഗവും ഇവിടെ ചെലവഴിച്ചവരോ ആയ പ്രവാസികൾ ഉണ്ട്. സത്യസന്ധതയോടെ രാജ്യത്തെ അവർ സേവിക്കുന്നു. അവരുടെ സേവനത്തിൻ്റെ അവസാനത്തിൽ നമ്മുടെ നന്ദിയും ആദരവും അവർ അർഹിക്കുന്നുണ്ട്. അവരുടെ ഏറ്റവും ലളിതമായ അവകാശങ്ങൾ തിരിച്ചറിയുകയും അവർ അവരുടെ വീടായി കരുതുന്ന കുവൈത്തിൽ തുടരാൻ അനുവദിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News