ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസൽ അല്‍ ഹമൂദ് വിമാനത്താവളം സന്ദര്‍ശിച്ചു

  • 16/07/2020

കുവൈറ്റ് സിറ്റി : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി ആഗസ്ത് ആദ്യ വാരത്തില്‍ വാണിജ്യ വിമാന സർവീസുകൾ നടത്താനുള്ളതിന്‍റെ ഭാഗമായി ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസൽ ഹമൂദ് അൽ സബ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. വിമാന ഗതാഗതം പുനരാരംഭിക്കാൻ ചുമതലപ്പെടുത്തിയ ഉന്നത സമിതി അംഗങ്ങളും സന്നിഹിതാരായിരുന്നു. വിമാനത്താവളത്തിലെ അവസാന ഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തിയ മന്ത്രിയും സംഘവും യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളും പരിശോധിച്ചു. യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആവശ്യമായ ആരോഗ്യ മുൻകരുതലുകളും വാണിജ്യ വിമാനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള വിമാനത്താവള കെട്ടിടങ്ങളിലും ടെർമിനലുകളിലും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചും സമിതി അംഗങ്ങള്‍ മന്ത്രിയെ ധരിപ്പിച്ചു. കോവിഡ് പാശ്ചാത്തലത്തില്‍ വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വകുപ്പ് ചെയർമാൻ ഷെയ്ഖ് സൽമാൻ അൽ ഹുമൂദ് അൽ സബ അധ്യക്ഷനായ സെഷനിൽ കമ്മീഷൻ പരിശോധിച്ചതായും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

Related News