സ്വകാര്യ മേഖലയിൽനിന്ന് സർക്കാർ മേഖലയിലേക്ക് വിദേശികൾക്ക് തൊഴിൽ മാറ്റം നിരോധിച്ചു.

  • 17/07/2020

കുവൈറ്റ് സിറ്റി : സ്വകാര്യ മേഖലയിൽനിന്ന് സർക്കാർ മേഖലയിലേക്ക് വിദേശികൾക്ക് തൊഴിൽ മാറ്റം നിരോധിച്ചു. പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത് , ജൂലൈ 14 നാണ് അഹമ്മദ് അൽ മൂസ തീരുമാനം പുറപ്പെടുവിച്ചത്, ഒഫീഷ്യൽ ഗസറ്റിൽ പ്രസിദ്ധികരിക്കുന്നതോടെ നിയമം പ്രാബല്യത്തിൽവരും. മൂന്ന് വിഭാഗങ്ങളെ സ്വകാര്യ മേഖലയിൽനിന്ന് സർക്കാർ മേഖലയിലേക്കുള്ള തൊഴിൽമാറ്റത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വദേശികളെ വിവാഹം ചെയ്ത വിദേശികളും അവരുടെ ഭാര്യമാരും കുട്ടികളും, പലസ്തീൻ പൗരന്മാർ, ലൈസൻസ് ഉള്ള ആരോഗ്യ മേഖലയിലെ ആരോഗ്യ വിദഗ്ധർ എന്നിവർക്ക് സർക്കാർ മേഖലയിലേക്ക് തൊഴിൽമാറ്റം അനുവദിക്കും.

Related News