അരീക്കോട് എസ്‌ഒജി ക്യാംപില്‍ വെടിയേറ്റ് മരിച്ച വിനീതിനെ തുടർച്ചയായി റിഫ്രഷർ കോഴ്‌സില്‍ പങ്കെടുപ്പിച്ചെന്ന് കണ്ടെത്തല്‍. നവംബർ ആറിന് തുടങ്ങിയ ക്യാംപ് അവസാനിച്ചത് നവംബർ 29നായിരുന്നു. സെക്കന്റുകളുടെ വ്യത്യാസത്തില്‍ ഓട്ടത്തില്‍ പരാജയപ്പെട്ടതോടെ വീണ്ടും വിനീതിനെ റിഫ്രഷർ കോഴ്‌സില്‍ പങ്കെടുക്കാൻ നിർബന്ധിതനാക്കി.
ആരോഗ്യ പ്രശ്‌നങ്ങളും ഗർഭിണിയായ ഭാര്യയെ കാണണമെന്ന ആവശ്യം നിരത്തിയിട്ടും അവധി അപേക്ഷ പരിഗണിക്കാതെ 30 ദിവസത്തെ ക്യാംപിന് വീണ്ടും ഉത്തരവിടുകയായിരുന്നു. പരാജയപ്പെട്ടവർ വീണ്ടും ക്യാംപിനെത്തണമെന്ന് കാണിച്ച് ഡെപ്യൂട്ടി കമാൻഡന്റ് ഇറക്കിയ ഉത്തരവ് പുറത്തായതോടെയാണ് കണ്ടെത്തല്‍.
വിനീതിന് 36 വയസുണ്ട് എന്നാല്‍ പ്രായത്തിന്റേതായ പരിഗണന വിനീതിന് നല്‍കിയില്ലെന്നും മനഃപ്പൂർവം വിനീതിനെ പരാജയപ്പെടുത്തണമെന്ന രീതിയിലാണ് അധികാരികള്‍ പെരുമാറിയതെന്നും സഹപ്രവർത്തകർ ആരോപിക്കുന്നുണ്ട്. അസിസ്റ്റന്റ് കമാൻഡറായ അജിത്തിനെതിരെയാണ് ആരോപണം.
വിനീത് സ്വയം വെടിയുതിർത്തതാണെന്നാണു സൂചന. ഞായറാഴ്ച രാത്രി ഒൻപതരയോടെയാണു സംഭവം. എകെ 47 തോക്ക് ഉപയോഗിച്ചാണ് നിറയൊഴിച്ചത്. മൃതദേഹം അരീക്കോട് ആശുപത്രിയിലാണ്. 2011 തണ്ടർബോള്‍ട്ട് ബാച്ചിലെ അംഗമാണ് വിനീത്. 30 ദിവസത്തെ സൈനിക പരിശീലനത്തിനായി തണ്ടര്‍ബോള്‍ട്ട് ക്യാംപിലെത്തിയതായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?