വിമത പ്രവര്‍ത്തനം; അങ്കമാലി അതിരൂപതയിലെ നാല് വൈദികര്‍ക്കെതിരെ നടപടി

  • 18/12/2024

എറണാകുളം അങ്കമാലി അതിരൂപതയിലെ നാലു വിമത വൈദികർക്കെതിരെ നടപടി. നാലു വൈദികരെ ചുമതലകളില്‍ നിന്നും നീക്കി. ബസിലിക്കയിലെ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ഫാദർ വർഗീസ് മണവാളന് പ്രീസ്റ്റ് ഹോമിലേക്ക് മാറാൻ നിർദേശം നല്‍കി. ഫാ. ജോഷി വേഴപ്പറമ്ബില്‍, ഫാ. തോമസ് വാളൂക്കാരൻ, ഫാ.

ബെന്നി പാലാട്ടി എന്നിവർക്കെതിരെയും നടപടി സ്വീകരിച്ചു. തൃപ്പൂണിത്തുറ, പാലാരിവട്ടം, മാതാനഗർ എന്നീ പള്ളികളിലെ വികാരിമാരായിരുന്ന മൂന്നു പേരെയും വിമത പ്രവർത്തനത്തിന്റെ പേരിലാണ് നീക്കിയത്. ക്രിസ്മസിന് മുമ്ബ് കൂടുതല്‍ വൈദികർക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. എന്നാല്‍ പുറത്താക്കല്‍ അംഗീകരിക്കില്ലെന്ന് വിമത വിഭാഗം വ്യക്തമാക്കി.

Related News