ആലപ്പുഴയില്‍ പ്രസവത്തെ തുടർന്ന് വൈകല്യമുണ്ടായ കുഞ്ഞിന്റെ തുടർചികിത്സയ്ക്ക് ഈടാക്കിയ പണം ആശുപത്രി അധികൃതർ തിരിച്ചു നല്‍കി. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിധ പരിശോധനകള്‍ക്കാണ് രക്ഷിതാക്കളില്‍ നിന്ന് പണം ഈടാക്കിയത്. ചികിത്സ പിഴവിലൂടെ കുഞ്ഞിന് വൈകല്യമുണ്ടായതിന് പിന്നാലെ തുടർചികിത്സകള്‍ സൗജന്യമായി നല്‍കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
ഈ ഉറപ്പ് ലംഘിച്ചതോടെ കുടുംബം സമരത്തിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പണം തിരികെ നല്‍കാൻ ആരേഗ്യ വകുപ്പ് തീരുമാനിച്ചത്. കെ സി വേണുഗോപാല്‍ എംപി അടക്കം വിഷയത്തില്‍ ഇടപെട്ടിരുന്നു. അതേസമയം ശ്വാസം തടസം അനുഭവപ്പെട്ട കുട്ടിയെ ഐസിയുവിലേക്ക് മാറ്റി
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?