ആന എഴുന്നള്ളിപ്പ് നിയന്ത്രണത്തിനുള്ള സ്‌റ്റേ പൂരപ്രേമികളുടെ വിജയം, ജനങ്ങളുടെ ആവശ്യം സുപ്രീംകോടതി മനസിലാക്കി

  • 19/12/2024

ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് തിരുവമ്ബാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ പറഞ്ഞു.ഇത് പൂരപ്രേമികളുടെ വിജയമാണ്.ജനങ്ങളുടെ ആവശ്യം സുപ്രീം കോടതി മനസിലാക്കി. പൂരപ്രേമികളായ ജനങ്ങളുടെ വികാരമാണ് കോടതി മനസിലാക്കിയത്.ഇത് ദേവസ്വങ്ങളുടെ മാത്രം പ്രശ്നമല്ല.വാദ്യകലാകാരന്മാർ മുതല്‍ ബലൂണ്‍ കച്ചവടക്കാരെ വരെ ബാധിക്കുന്ന പ്രശ്നമായിരുന്നു.ഉത്സവങ്ങളും വേലകളും പൂരവും നന്നായിട്ട് നടത്താൻ സാധിക്കണം

സന്നിധാനത്ത് എത്തിയപ്പോഴാണ് കോടതിയുടെ ഉത്തരവ് അറിഞ്ഞത്.എല്ലാവരും ഒത്തൊരുമിച്ച്‌ നിന്നതില്‍ നന്ദിയുണ്ട്..കപട മൃഗസ്നേഹികള്‍ക്ക് ഇതൊരു പാഠമാവട്ടെ.സന്നദ്ധ സംഘടനകളുടെ വരുമാന സ്ത്രോതസില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഗവർണർമെന്‍റിന്‍റെ കീഴിലുള്ളതാണ് കൊച്ചിൻ ഗുരുവായൂർ മലബാർ ദേവസ്വങ്ങള്‍ അവർ മനസുകൊണ്ട് പൂരപ്രമേകിളുടെ കൂടെയായിരുന്നു.

ഗുരുവായൂർ ദേവസ്വം എടുത്ത തീരുമാനം സ്വാഭാവികമാണ്.അവർ ഒരു ചട്ടക്കൂടില്‍ നില്‍ക്കുന്നവരാണ്.കേരളത്തില്‍ ആനകളെ പ്രദർശിപ്പിക്കുന്നതല്ല.അതൊരു എഴുന്നള്ളിപ്പ് ആണ്, ഒരു പ്രൗഡിയാണ്.ഹൈക്കോടതി തീരുമാനം തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു

Related News