കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിലെ പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കോടതി. കോട്ടയം അഡീഷണല്‍ സെഷൻസ് കോടതി നാളെ പ്രതിക്കുള്ള ശിക്ഷ വിധിക്കും. സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനേയും അമ്മാവനെയുമാണ് പ്രതി വെടിവെച്ച് കൊന്നത്.
2 വർഷത്തോളം നീണ്ട നിന്ന് വിചാരണക്കൊടുവിലാണ് പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിത്. 2022 മാർച്ച് ഏഴിനാണ് കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍ വെച്ച് പ്രതി ജോർജ് കുര്യൻ സഹോദരൻ രഞ്ജു കുര്യനേയും അമ്മാവൻ മാത്യു സ്കറിയേയും വെടിവെച്ച് കൊന്നത്. സംഭവത്തിന് പിന്നാലെ തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതിവേഗത്തില്‍ വീചാരണയും പൂർത്തിയാക്കി. എന്നാല്‍ വിചാരണ കാലയളവില്‍ പ്രൊസിക്യൂഷൻ ഹാജരാക്കിയ ഭൂരിഭാഗം സാക്ഷികളും കൂറുമാറി. പ്രതിയുടെ അമ്മയും ബന്ധുക്കളും നാട്ടുകാരില്‍ ചിലരും കൂറുമാറിയവരിലുണ്ടായിരുന്നു. എന്നാല്‍ ശാസ്ത്രീയ തെളിവുകളാണ് കേസില്‍ നിർണായകമായത്.
വെടിവെയ്ക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെത്തി ഹാജരാക്കാൻ കഴിഞ്ഞത് നേട്ടമായി. കൊലപാതകം, വീട് കയറി ആക്രമിക്കല്‍, ആയുധം കൈയ്യില്‍വയ്ക്കല്‍, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍ തുടങ്ങി പൊലീസ് ചുമത്തിയ കുറ്റങ്ങളെല്ലാം തെളിയിക്കാൻ പൊലീസിന് കഴിഞ്ഞു. നീണ്ടു പോയ വിചാരണ ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് വേഗത്തിലാക്കിയത്. ക്രിസ്മസ് അവധിക്ക് മുമ്ബ് നടപടികള്‍ പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി നിർദേശം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?