വയനാട് പുനരധിവാസം; 'സമയബന്ധിതമായി നടപ്പിലാക്കും, ദുരന്തബാധിതരുടെ പട്ടിക ഇന്ന്': മന്ത്രി കെ രാജൻ

  • 20/12/2024

വയനാട് പുനരധിവാസത്തിനായി വ്യവഹാരങ്ങള്‍ ഇല്ലാത്ത ഭൂമി എത്ര വില കൊടുത്തും സർക്കാർ ഏറ്റെടുക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. ദുരന്തം നടന്ന് രണ്ട് മാസത്തിനകം രണ്ട് എസ്റ്റേറ്റ് ഏറ്റെടുക്കാൻ നടപടി ആരംഭിച്ചു. കോടതി വിധി വന്നാല്‍ മണിക്കൂറുകള്‍ക്കകം തുടർനടപടി ഉണ്ടാകുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

പുനരധിവാസം സമയബന്ധിതമായി തന്നെ നടപ്പിലാക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. അതുപോലെ തന്നെ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പട്ടിക ഇന്ന് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

Related News