സംസ്ഥാനത്ത് തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജലവിഭവ, ഫിഷറീസ്, തുറമുഖ, തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാര്‍ ചേര്‍ന്ന കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിവിധ വിഷയങ്ങളില്‍ ഏകോപിതമായി കാര്യങ്ങള്‍ കൊണ്ടുപോകാനാണ് സമിതി രൂപീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനുള്ള നോഡല്‍ ഏജൻസിയായി ജലവിഭവ വകുപ്പ് പ്രവര്‍ത്തിക്കും.
തീരസംരക്ഷണം ഉറപ്പാക്കുന്നതിനും നിർമാണ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും വിവിധ വകുപ്പുകള്‍ തമ്മില്‍ പരസ്പര ആലോചന ആവശ്യമാണ്. തീരസംരക്ഷണത്തിന്റെ ആവശ്യകതയും മുൻഗണനയും നിശ്ചയിച്ച് ഹോട്ട്സ്പോട്ടുകള്‍ തയ്യാറാക്കണം. മത്സ്യബന്ധനമേഖലയെ ദോഷകരമായി ബാധിക്കാത്ത തരത്തില്‍ തീരപ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങള്‍ നടത്തണം. തീരസംരക്ഷണത്തിനായി ചെലവ് കുറഞ്ഞതും ഗുണമേന്മയുള്ളതുമായ നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തണം. ഇതിനായി ജിയോ ട്യൂബ് സംരക്ഷണ മാതൃക ജലവിഭവ വകുപ്പിന് പരിഗണിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?