പുതു സംരഭങ്ങള്‍ക്കും കന്നുകാലികളെ വാങ്ങാനും വായ്പ; ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ വഴി നല്‍കുമെന്ന് മന്ത്രി

  • 22/12/2024

ന്യൂനപക്ഷ വികസന ഫിനാന്‍സ് കോര്‍പ്പറേഷന്‍ വഴി ക്ഷീര മേഖലയില്‍ പുതു സംരഭങ്ങള്‍ തുടങ്ങാനും കന്നുകാലികളെ വാങ്ങുന്നതിനും വായ്പകള്‍ അനുവദിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ കായിക വകുപ്പുമന്ത്രി വി.അബ്ദുറഹിമാന്‍. മൂര്‍ക്കനാട് ആരംഭിക്കുന്ന മില്‍മ മില്‍ക്ക് പൗഡര്‍ ഫാക്ടറിയുടേയും മലപ്പുറം ഡയറിയുടേയും ഉദ്ഘാടനത്തിന് മുന്നോടിയായുള്ള അഗ്രി -ഡയറി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മില്‍മ മില്‍ക്ക് പൗഡര്‍ ഫാക്ടറി കേരളത്തിന് അഭിമാനവും രാജ്യത്തിന് മുതല്‍ക്കൂട്ടുമാണ്. കേരളത്തിലെ സഹകരണ മേഖലയുടെ വളര്‍ച്ചയുടെ പടവുകളാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മന്ത്രി പറഞ്ഞു. 

പരമ്ബരാഗത കൃഷി രീതികള്‍, കാര്‍ഷിക ഉപകരണങ്ങള്‍, പരമ്ബരാഗത വ്യവസായങ്ങള്‍ എന്നിവയെക്കുറിച്ച്‌ പുതു തലമുറയ്ക്ക് അറിവുപകരുന്നതാണ് അഗ്രി ഡെയറി ഫെസ്റ്റ്. നാടന്‍ പശുക്കളുടെ പ്രദര്‍ശനം, ഭക്ഷ്യമേള, കലാ സന്ധ്യ എന്നിവയും അഗ്രി ഡെയറി ഫെസ്റ്റിന്റെ ഭാഗമാണ്.

Related News